ആലപ്പുഴ: കൊവിഡ് നിയന്ത്രണം കാരണം തിരക്ക് ഒഴിവാക്കാൻ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലെ പുതിയ രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്ക​റ്റ് ചേർക്കൽ തുടങ്ങിയ സേവനങ്ങൾ സെപ്തംബർ 30 വരെ ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം www.eemployment.kerala.gov.in എന്ന വെബ് സൈ​റ്റിലൂടെ ഓൺലൈനായി മാത്രമെ ലഭ്യമാകൂ എന്ന് ചേർത്തല എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

2020 ജനുവരി മുതൽ 2020 സെപ്തംബർ വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ട ഉദ്യോഗാർഥികൾക്ക് ഡിസംബർ 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കും. ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾക്കും സംശയ നിവാരണത്തിനും teectla.emp.lbr@kerala.gov.in എന്ന ഇ മെയിൽ ഐ ഡിയിലോ 0478 2813038 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.