s

ആലപ്പുഴ : ഓൺലൈൻ പഠനസഹായത്തിനായി എൻ.സി.പി കാവാലം മണ്ഡലം കമ്മിറ്റി കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ടിവി നൽകി. എൻ.സി.പി സംസ്ഥാന സെക്രട്ടറി സലിം പി.മാത്യു ഹെഡ്മാസ്റ്റർ എം.ജെ.തോമസിന് ടിവി കൈമാറി.സ്കൂൾ മാനേജർ ഫാദർ സിറിൾ ചേപ്പില അദ്ധ്യക്ഷത വഹിച്ചു. മണിക്കുട്ടൻ മണാത്ത്,എസ്.കെ.മോഹനകുമാർ, പി.ജെ.റോഷി,ഒ.ജി.ഷാജി, ഷീനാപോൾ ചെറുകാട്,സൂസൻ ജോർജ്,സി.റാണി ടോം,സി.സിജിമോൾ ആന്റണി എന്നിവർ പങ്കെടുത്തു.