ഹരിപ്പാട്: ഗുണമേന്മയുള്ള നെടിയ ഇനം തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ കാർത്തികപ്പള്ളി കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം തൈ ഒന്നിന് 50 രൂപ പ്രകാരം കൃഷിഭവനിൽ നൽകണം. പരമാവധി മൂന്ന് തൈകൾ ഒരാൾക്ക് ലഭിക്കും. കൂടാതെ ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ ഉടൻ വിതരണത്തിനെത്തും. ആവശ്യമുള്ളവർ കൃഷിഭവനിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് കാർത്തികപ്പള്ളി കൃഷി ഓഫീസർ അറിയിച്ചു.