ഹരിപ്പാട്: സേവാദൾ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ ഓഫീസുകളും ക്വാറന്റൈൻ ആയി തിരഞ്ഞെടുത്ത ലോഡ്ജുകളും വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വന്ന് വീടുകളിൽ നിരീക്ഷണത്തിന് ശേഷമുള്ള വീടുകളും അണുവിമുക്തമാക്കുന്നതിന് നങ്ങ്യാർകുളങ്ങര സബ് രജിസ്ട്രാർ ആഫീസിൽ തുടക്കം കുറിച്ചു. സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗം എസ്. ദീപു ഉദ്ഘാടനം നിർവഹിച്ചു. സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷനായി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാട്ടിൽ സത്താർ സേവാദൾ സന്നദ്ധ പ്രവർത്തകർക്കുള്ള ബോധവത്കരണം നടത്തി. സേവാദൾ ഭാരവാഹികളായ സലീം, ജിതിൻ, അഭിജിത്ത്, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.