ഹരിപ്പാട്: ഫ്രണ്ട്സ് ഒഫ് പായിപ്പാടിന്റെ നേതൃത്വത്തിൽ നിർദ്ധനരായ ആറ് കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ പലചരക്ക് - പച്ചക്കറി സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. വീയപുരം സ്റ്റേഷൻ എസ്.ഐ ബൈജു കൈമാറി ഉദ്ഘാടനം ചെയ്തു. ജിനു, അനിൽ, വിനോദ്, ആഷാദ്, ഷിബു, രഞ്ജിത്ത്, ശ്യാം പായിപ്പാട് എന്നിവർ നേതൃത്വം നൽകി.