പൂച്ചാക്കൽ: തൈക്കാട്ടുശേരിൽ നാലാം വാർഡിൽ പുതിയതായി നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് ശാന്തമ്മ പ്രകാശൻ നിർവഹിച്ചു. നികർത്തിൽ വീട്ടിൽ ലീലാകൃഷ്ണൻ സൗജന്യമായി വിട്ടു കൊടുത്ത മൂന്നു സെന്റ് സ്ഥലത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻറായി അനുവദിച്ച 8,72000 രൂപ ഉപയോഗിച്ചാണ് നിർമ്മാണം. വൈസ് പ്രസിഡൻറ് കെ.ആർ.പുഷ്ക്കരൻ, പഞ്ചായത്തംഗം കെ.സി.വിനോദ്കുമാർ, മിനി രമേശൻ, വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.