ചങ്ങനാശേരി : എം.സി റോഡിൽ തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറി കാർയാത്രക്കാരൻ മരിച്ചു. കായംകുളം കോട്ടത്തറയിൽ വീട്ടിൽ കുഞ്ഞുപിള്ളയുടെ മകൻ അനിൽകുമാർ ( 51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം. കായംകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നു. പൊലീസെത്തി ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.