ആലപ്പുഴ: അനധികൃത മദ്യവില്പന നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. വാടയ്ക്കൽ ഈരശശേരിയിൽ വീട്ടിൽ സോണസാണ് (37) രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾ വലിച്ചെറിഞ്ഞ കിറ്റിൽ നിന്ന് ആറ് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എൻ.പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, ഷെഫീക്ക്.കെ.എസ്, സുരേഷ് ഉണ്ണികൃഷ്ണൻ, വി.എ.ജസ്റ്റിൻ, റ്റി.ജെ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.