chekkidikkadu

എടത്വ : ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചു തകഴി ചെക്കിടിക്കാട് ഇരുന്നൂറുപറ പുതുവൽ പട്ടികജാതി സെറ്റിൽമെന്റ് കോളനിയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളും കോളനി പരിസരവും കല്ലുകെട്ടി സംരക്ഷിച്ചു. കോളനിയിൽ നടത്തിയ സമഗ്ര വികസന പ്രവൃത്തിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു നിർവഹിച്ചു. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് അംബിക ഷിബു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റോസ് മിനി മാത്യു , തോമസ് ജോസഫ് ഇലഞ്ഞിക്കൽ ,അനിൽ കുമാർ പി.കെ, അന്തോനിച്ചൻ, പി കെ.അച്ചൻ കുഞ്ഞ്, പി.എൻ ദിനേശൻ, സുബാഷ് തുണ്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.