sinilmundappally

മാവേലിക്കര : എസ്.എൻ.ഡി.പി യോഗത്തെയും, യോഗനേതൃത്വത്തെയും അപകീർത്തിപ്പെടുത്തുവാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് പന്തളം യൂണിയൻ ആസ്ഥാന മന്ദിരത്തിൽ കൂടിയ ശാഖ സെക്രട്ടറിമാരുടെ സംയുക്തയോഗം പ്രസ്താവിച്ചു. യോഗനേതൃത്വത്തിനെതിരെ കള്ള പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശാഖാ തലത്തിൽ പ്രചരണം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. സെക്രട്ടറി ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ സംഘടനാ സന്ദേശം നൽകി. കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, രേഖ അനിൽ, അനിൽ ഐസെറ്റ്, ഡോ.എസ്.പുഷ്പാകരൻ, സുധാകരൻ എന്നിവർ സംസാരിച്ചു.