ജില്ലയിൽ സ്ഥിതി രൂക്ഷമാവുന്നു
ആലപ്പുഴ: നൂറനാട് ഐ.ടി.ബി.പി കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 15 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 206 ആയി. ഏഴ് പേർ വിദേശത്തുനിന്നും ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഐ.ടി.ബി.പി ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇന്നലെ ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 187 പേർ രോഗമുക്തരായി.
രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഐ.ടി.ബി.പി ക്യാമ്പിൽ ജാഗ്രതാ നിർദ്ദേശം നൽകി. ജൂൺ 8 മുതൽ 12 വരെ ഭുവനേശ്വർ, അരുണാചൽ പ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പിലെത്തിയ ശേഷം ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുൾപ്പെടെ 64 ഓളം പേർ ക്യാമ്പിൽ ക്വാറന്റൈനിലുണ്ടെന്നാണ് വിവരം.
ഹൈദരാബാദിൽ നിന്നും വിമാനത്തിൽ കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി, തണ്ണീർമുക്കം സ്വദേശിനികളായ യുവതികൾ, മസ്‌കറ്റിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ 64 വയസുള്ള ചുനക്കര സ്വദേശി, കുവൈറ്റിൽ നിന്നു കൊച്ചിയിൽ എത്തിയ മുതുകുളം സ്വദേശി, കുവൈറ്റിൽ നിന്നു തിരുവനന്തപുരത്തെത്തിയ ദേവികുളങ്ങര സ്വദേശി, മഹാരാഷ്ട്രയിൽ നിന്നു ആലപ്പുഴയിലെത്തിയ കോട്ടയം സ്വദേശി, കുവൈറ്റ് നിന്നു കൊച്ചിയിലെത്തിയ കായംകുളം സ്വദേശി, സൗദിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ 59 വയസുള്ള ദേവികുളങ്ങര സ്വദേശി, യമനിൽ നിന്നു കൊച്ചിയിലെത്തിയ 46 വയസുള്ള തഴക്കര സ്വദേശിനി, ദുബായിൽ നിന്നു കൊച്ചിയിലെത്തിയ ദേവികുളങ്ങര സ്വദേശി, ഭുവനേശ്വറിൽ നിന്നും അരുണാചൽപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും എത്തിയ നൂറനാട് ഐ.ടി.ബി.പി കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥർ.എന്നിവർക്കും കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുവായ 53 വയസുകാരൻ എന്നിർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
നൂറനാട്, ചെങ്ങന്നൂർ, ഭരണിക്കാവ്, കടമ്പൂർ , പാലമേൽ, ആലപ്പുഴ,അരൂർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവർ രോഗവിമുക്തരായി. തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന സൗദിയിൽ നിന്നെത്തിയ ചുനക്കര സ്വദേ
നിരീക്ഷണത്തിൽ 7068 പേർ
ജില്ലയിൽ നിലവിൽ 7068 പേരാണ് നിരീക്ഷണത്തിലുള്ളത്. 232 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ 164ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 18ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ രണ്ടും കായംകുളം ഗവ. ആശുപത്രിയിൽ മൂന്നും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 45ഉം പേരാണ് നിരീക്ഷണത്തിലുള്ളത്.