ആലപ്പുഴ: കൊല്ലം മുട്ടറ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 61 ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പിലെത്താതെ കാണാതായ സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതു പ്രവേശന പരീക്ഷയ്ക്ക് പരിഗണിക്കുന്നതിനാൽ ഇരട്ട മൂല്യനിർണ്ണയം നടത്തേണ്ടുന്ന കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസാണ് നിരുത്തരപരമായി കൈകാര്യം ചെയ്തത്. രജിസ്റ്റേർഡ് തപാലിൽ അയച്ച കെട്ടുകൾ കാണാതെ പോയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ആരോപിച്ചു.