ചാരുംമൂട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് മാധവപുരം പബ്ലിക് മാർക്കറ്റ് ഇന്ന്മുതൽ താത്കാലികമായി അടച്ചിടും. പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്കുൾപ്പെടെ ആവശ്യമായ നിർദേശങ്ങൾ നൽകുവാനും തീരുമാനിച്ചു.