ചാരുംമൂട് : കാൽനൂറ്റാണ്ടായി തരിശ് കിടന്ന പാടശേഖരം നെൽകൃഷിക്കായി ഒരുങ്ങുന്നു.
താമരക്കുളം ഗ്രാമ പഞ്ചായത്തിലെ കണ്ണനാകുഴി പുഞ്ചവാഴ്ക പുഞ്ചയിലെ 10 ഏക്കറിലാണ് അസോസിയേഷൻ ഒഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നെൽകൃഷിയിറക്കുന്നത്. പാടമൊരുക്കുന്ന ജോലികൾ പൂർത്തിയായി. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് തോമസ് എം.മാത്തുണ്ണി കൺവീനറായും ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഫാർമേഴ്സ് ക്ലബ് ഭാരവാഹികളായ ജി.പ്രസന്നൻ പിള്ള , ജി.മധുസൂദനൻ നായർ , ജോർജ്കുട്ടി, പത്മാധരൻ നായർ , അജയകുമാർ , കൃഷി ആഫീസർ അഞ്ജന എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റി കൃഷിയിറക്കിന് മേൽനോട്ടം വഹിക്കും.