s

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും തേക്ക് മരം വീണ് വൈദ്യുതി ലൈനും വീടിന്റെ ഷീറ്റും തകർന്നു. കടപ്ര പഞ്ചായത്ത്‌ 4ാം വാർഡിലെ വളഞ്ഞവട്ടം കോളറപ്പടിയിൽ ഇന്ന് വൈകിട്ട് 4.45 ഓടെയാണ് സംഭവം. മണത്തറ വീട്ടിൽ മറിയാമ്മ വർഗീസിന്റെ പുരയിടത്തിൽ നിന്ന തേക്ക് മരം. പുന്നേപ്പള്ളത്തു നടുവിലെമുറിയിൽ ആച്ചിയമ്മ ജോർജിന്റെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കെ.എസ്.ഇ.ബി അധികാരികളെത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.