പൂച്ചാക്കൽ : പെരുമ്പളം അഞ്ചാം വാർഡിലെ യുവകർഷകനും ബി.എം.എസ് എറണാകുളം മേഖലാ സെക്രട്ടറിയുമായ ചുവ്വോടത്ത് അഭിലാഷ് ഒരേക്കർ പുരയിടത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഈ സീസണിലെ തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷിബു ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻ്റ് ഗീതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ അനു.ആർ.നായർ, പഞ്ചായത്ത് അംഗം ജയകുമാർ കാളിപറമ്പ് , സി.പി.മോഹനചന്ദ്രൻ പുത്തൻവീട്, അനീഷ് കുറ്റിയിടയിൽ ,ജയകൃഷ്ണൻ, ലക്ഷ്മണ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു