ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ സമരം സെക്രട്ടേറിയറ്റ് സ്തംഭിക്കും വിധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സമരസമിതിയുടെ റിലേ സത്യാഗ്രഹത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരിമണൽ ഖനനം അടിയന്തിരമായി നിറുത്തിവയ്ക്കണമെന്ന് ആംശംസ അർപ്പിക്കാനെത്തിയ വി.എം. സുധീരൻ ആവശ്യപ്പെട്ടു. സമാപന യോഗം കെ.എസ്.യു സംസ്‌ഥാന മുൻ പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർപേഴ്സൺ റഹ്മത്ത് ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി, സമരസമിതി കൺവീനർ കെ. പ്രദീപ്‌, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, ബി. ബാബുപ്രസാദ്‌, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് എസ്. പ്രഭുകുമാർ, യു.ഡി.എഫ് ഹരിപ്പാട് കൺവീനർ രാജേന്ദ്രക്കുറുപ്പ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിജിൻ ജോസഫ്, യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് എസ്. ദീപു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേഷ് ബാബു, ബിനു ചുള്ളിയിൽ, ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ഡി.സി.സി സെക്രട്ടറി എസ്. സുബാഹു, പി. സാബു, വി.ഷുക്കൂർ, എ.ആർ.കണ്ണൻ,കാർത്തികപ്പള്ളി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് കുമാർ, ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് എം.ആർ.ഹരികുമാർ, എം.ബി. സജി,മുഹമ്മദ്‌ അസ്‌ലം, ആൽബിൻ അലക്സ്‌, വിഷ്ണു ആർ.ഹരിപ്പാട്, മീനു സജീവ്, കെ. നൂറുദ്ദീൻ കോയ, രജിത്, സജിമോൻ, പി.പി. നിജി,ആരോമൽ, എം.പി. മുരളീകൃഷ്‌ണൻ,സരുൺ തിലകരാജൻ, മനീഷ് പുറക്കാട്, നായിഫ് നാസർ, ആദിത്യൻ എന്നിവർ സംസാരിച്ചു.