മാവേലിക്കര: കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന തെക്കേക്കര പഞ്ചായത്തിൽ നിയമങ്ങൾ ലംഘിച്ചവരിൽ നിന്ന് 20,000 രൂപ പിഴ ഈടാക്കി. റവന്യു, പൊലീസ്, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. ഇന്ന് മുതൽ പരിശോധന ശക്തമാക്കുമെന്ന് തഹസിൽദാർ എസ്.സന്തോഷ് കുമാറും മാവേലിക്കര സി.ഐ ബി.വിനോദ് കുമാറും അറിയിച്ചു.