ആലപ്പുഴ: ലൈസൻസില്ലാതെ സാനിട്ടൈസർ വിൽക്കുന്നിടങ്ങളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ റെയ്ഡിൽ കോമളപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് 140 സാനിട്ടൈസറുകൾ പിടികൂടി കേസെടുത്തു.

നാലു സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.