ചേർത്തല:എഴുപുന്നയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയായ യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട നഗരത്തിലെ രണ്ടു ലാബുകളും സ്‌കാൻ സെന്ററും ആരോഗ്യവകുപ്പ് അടപ്പിച്ചു.ട മൂന്നു ജീവനക്കാരെ ക്വാറന്റീനിലുമാക്കി.ഇതേ സമയം താലൂക്കാശുപത്രിയിൽ ചികിത്സക്കിടെ കൊവിഡ് സ്ഥിരീകരിച്ച യുവതിയെ പരിശോധിച്ച മുന്നു ഡോക്ടർമാരുടെ അടക്കം 15 ജീവനക്കാരുടെ സ്രവപരിശോധന അടുത്ത ദിവസം നടക്കും.നിലവിൽ 15 പേരും നിരീക്ഷണത്തിലാണ്.