കായംകുളം: യു. പ്രതിഭ എം.എൽ.എ പങ്കെടുത്ത യോഗത്തിൽ കോവിഡ് ചട്ടലംഘനം നടത്തി എത്തിയവർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,അംഗങ്ങൾ തുടങ്ങി 50 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. പത്തിയൂർ പുളിയറ സ്കൂളിൽ നടന്ന തൊഴിലുറപ്പു യൂണിഫോമിന്റെയും കുട്ടികളുടെ പഠനോപകരണങ്ങളുടെയും വിതരണം നടത്തിയ യോഗത്തിലാണ് ആൾക്കൂട്ടമുണ്ടായത്.വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും എം.എൽ.എ.യോഗസ്ഥലത്തു നിന്നും പോയിരുന്നു. കോവിഡ് മൂലം ആൾക്കൂട്ടം പങ്കെടുക്കുന്ന യോഗങ്ങൾ വിലക്കുണ്ടായിട്ടും ഇത് ലംഘിച്ചാണ് യോഗം നടന്നതെന്ന് പൊലീസ് പറഞ്ഞു.