ആലപ്പുഴ: ക്ഷാമബത്ത നിഷേധിച്ചതിലും ശമ്പളവും സറണ്ടറും കവർന്നെടുത്തതിലും പ്രതിഷേധിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന വിളിച്ചുണർത്തൽ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ നേതൃത്വം പ്രതിഷേധിച്ചു. ജില്ലാ ചെയർമാൻ ടി.ഡി.രാജൻ അദ്ധ്യക്ഷനായി.കൺവീനർ ജോൺ ബോസ്കോ, കെ.പി.എസ്.ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പ്രദീപ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ്, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.