ഹരിപ്പാട്: ദമാമിൽ കൊവിഡ്‌ ബാധിച്ച് മരിച്ച തൃക്കുന്നപ്പുഴ പാനൂർ സ്വദേശി അബ്ദുൽ റഊഫിന്റെ 3 പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അബ്ദുൽ റഊഫിന്റെ വീട്ടിലെത്തി തുക കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഐ. മുഹമ്മദ് അസ്‌ലം, ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി. സജി, അസദ് പാനൂർ, അൻസിൽ പാനൂർ, ജബീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സാമ്പത്തിക സമാഹരണം നടത്തിയത്.
കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, എസ്.വിനോദ്കുമാർ, പി.എൻ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.