ആലപ്പുഴ : തോട്ടപ്പള്ളിയിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ജില്ലാ ഭരണാധികാരികൾക്കായിരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആർ.കുശൻ സ്വാഗതവും പറഞ്ഞു. പി.പി.സുകേശൻ, എച്ച്.മുഹമ്മദ് കബീർ, അനന്തകൃഷ്ണൻ ചെട്ടിയാർ, കെ.കെ.ചന്ദ്രൻ, എൻ.രാംലാൽ, മനേഷ് എം.ജി.എം., ഹരിലാൽ കുന്നുതറ, എസ്.വേണുഗോപാൽ, സുരേഷ് സിഗേറ്റ്, ശശികുമാർ, എസ്. മദനൻ, ഡി.കമലോൽഭവൻ, മഞ്ജേഷ് പൂരം, പ്രശാന്തി സാരക്കി എന്നിവർ സംസാരിച്ചു.