മാരാരിക്കുളം:കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ആര്യാട് പഞ്ചായത്തിലെ 50 കേന്ദ്രങ്ങളിൽ പഠനോപകരണവിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
പത്താം ക്ലാസിൽ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പഠനോപകരണ വിതരണം നിർവഹിച്ചു. കനിവ് ചെയർമാൻ കെ.ഡി. മഹീന്ദ്രൻ അദ്ധ്യക്ഷനായി.ആർ.റിയാസ്,ഷീന സനൽകുമാർ,കവിതാ ഹരിദാസ്,എൻ.എസ്.ജോർജ്ജ്, പി ജയരാജ്, ബിപിൻരാജ്, ജോബിൻ വർഗീസ്, സി ഷാജി എന്നിവർ സംസാരിച്ചു.