മാരാരിക്കുളം:തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതി പൂർണതയിൽ എത്തിക്കാൻ തയ്യാറെടുത്ത് വലിയകലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ദേവസ്വം ഭൂമി ഹരിതാഭമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ക്ഷേത്രത്തിനോട് ചേർന്നുള്ള രണ്ട് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് കൃഷി ഇറക്കുന്നത്.സബ്ബ് ഗ്രൂപ്പ് ഓഫീസർ പി.ടി.കൃഷ്ണകുമാരി ഉപദേശകസമിതി പ്രസിഡന്റ് ചന്ദ്രഹാസൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങളും ക്ഷേത്രജീനവക്കാരും ചേർന്ന് കളപറിക്കലും, കൃഷിക്ക് വളംചേർക്കലും നടത്തി.നെല്ല് കൂടാതെ
പൂകൃഷി,പച്ചക്കറി,കിഴങ്ങ് വർഗ്ഗങ്ങൾ,തെങ്ങ്,വാഴ,ഔഷധ സസ്യകൃഷി,ക്ഷേത്ര കുളത്തിൽ താമര കൃഷി എന്നിവയാണ് ദേവസ്വം ഭൂമിയിൽ കൃഷി ഇറക്കിയിരിക്കുന്നത്.