ചേർത്തല:സ്വർണ്ണ കടത്ത് പ്രതി സ്വപ്ന സുരേഷിന് കള്ളക്കടത്തിന് കുട്ടു നിൽക്കുന്ന മുഖ്യമന്ത്റി പിണറായി വിജയൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.കെ.പി.സി.സി. നിർവാഹ സമിതി അംഗം സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ശശിധരൻ, എസ്. കൃഷ്ണകുമാർ,സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,സി.വി. തോമസ്,കെ.സി.ആന്റണി,ജി.വിശ്വംഭരൻ നായർ,ബി.ഭാസി,സി.കെ.ഉണ്ണികൃഷ്ണൻ,കെ.വി.വിജയൻ,ദേവരാജൻ പിള്ള, രതീഷ്, വിനീഷ് എന്നിവർ പങ്കെടുത്തു.