ആലപ്പുഴ : കേരള സർവ്വോദയമണ്ഡലം സംസ്ഥാന ട്രഷററും എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രവർത്തകസമിതിയംഗവും അറിയപ്പെടുന്ന ഗാന്ധിമാർഗ പ്രവർത്തകനുമായിരുന്ന എ.എക്‌സ്.ഹർഷന്റെ നിര്യാണത്തിൽ മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം അനുശോചിച്ചു. പ്രസിഡന്റ് രവിപാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമാരവീന്ദ്രമേനോൻ, ട്രഷറർ പി ശശി, ഡോ. യു സുരേഷ്‌കുമാർ,പി.എസ് ശ്രീകണ്ഠൻതമ്പി, മേബിൾജോൺകുട്ടി, പി.എസ്. മനു തുടങ്ങിയവർ സംസാരിച്ചു.