ആലപ്പുഴ: പച്ചക്കറി കൃഷിയിലും നെൽ കൃഷിയിലും നേട്ടം കൊയ്തതിനു പിന്നാലെ കുടുംബശ്രീ വനിതകൾക്കായി മുട്ടഗ്രാമം പദ്ധതിയുമായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് അഞ്ച് അംഗങ്ങളുള്ള 14 ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് തല യോഗങ്ങൾ വിളിച്ചു ചേർത്താണ് പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ളവരെ കണ്ടെത്തിയത്. പ
ഓരോ ഗ്രൂപ്പിനും 45 ദിവസം പ്രായമുള്ള 24 കോഴിക്കുഞ്ഞുങ്ങളെ വീതം നൽകും. കൂടാതെ മെഡിസിൻ കിറ്റ്, മുട്ട ഇടുന്നത് വരെയുള്ള തീറ്റ, കൂട് എന്നിവയും പദ്ധതിയുടെ ലഭ്യമാക്കും. 14 ലക്ഷമാണ് പദ്ധതിയുടെ ആകെ ചെലവ്. തുക സി.ഡി.എസ് തന്നെ ബാങ്കിൽ നിന്നും നേരിട്ട് ലോണെടുത്തു നൽകുമെന്ന് ചെയർപേഴ്സൺ ധനലക്ഷ്മി പറഞ്ഞു. മുട്ടക്കോഴി കൃഷിക്ക് ആവശ്യമായ കൂടുകളുടെ വിതരണം ഇനികം നടന്നു . ഈ ആഴ്ച് കോഴിക്കുഞ്ഞുങ്ങളെ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യും