കുട്ടനുട് : വിവിധ യൂണിയനുകളിൽനിന്നും പുറത്താക്കപ്പെട്ടവർ നിലനിൽപ്പിനായി തട്ടിക്കൂട്ടിയ കടലാസ് സംഘടനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിനെതിരേ നടത്തുന്ന വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കുട്ടനാട് യുണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്തി സമുദായത്തിന്റെ സംഘടിത ശക്തിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇവർ നടത്തുന്ന കുപ്രചാരണങ്ങൾ .കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ ആത്മഹത്യയെക്കുറിച്ച് സി.ബി.ഐ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യോഗത്തേയും ജനറൽ സെക്രട്ടറിയെയും പൊതു സമൂഹത്തിൽ അധിക്ഷേപിക്കാനായി ചില കൂട്ടർ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മഹേശന്റെ ആത്മഹത്യയ്ക്ക് പിന്നിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിനോടൊപ്പം അദേഹം ചുമതല വഹിച്ചിരുന്ന ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിലെ മൈക്രോ ഫിനാൻസിലെ സാമ്പത്തിക കാര്യങ്ങൾ അടക്കം അന്വേഷിച്ച് സത്യാവസ്ത പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു യോഗത്തിൽ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു യോഗത്തിനും ജനറൽ സെക്രട്ടറിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം കൺവീനർ സന്തോഷ് ശാന്തി അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ് ,എം.പി. പ്രമോദ്,ടി.എസ്. പ്രദീപ് കുമാർ, അഡ്വ.എസ്.അജേഷ് കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായ കെ.പി.സുബീഷ്, പി.ആർ.രതീഷ്, ലേഖ ജയപ്രകാശ്, സജിനി മോഹൻ, ഗോകുൽദാസ് ,എസ്.ശരത്ത് എന്നിവർ പങ്കെടുത്തു