ആലപ്പുഴ: കൊവിഡ് മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസും ഉപജാപക സംഘങ്ങളും ചേർന്ന് നടത്തിയ സ്വർണക്കടത്തിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്എം.വി ഗോപകുമാർ ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ഉപാദ്ധ്യക്ഷൻ എൽ.പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.എ.പുരുഷോത്തമൻ, ജി.വിനോദ് കുമാർ, എ.ഡി.പ്രസാദ്, ആർ.ഉണ്ണികൃഷ്ണൻ, അനീഷ് തിരുവമ്പാടി, കണ്ണൻ തിരുവമ്പാടി, സജി പി.ദാസ്, അനിൽ കുമാർ, എൻ.ഡി.കൈലാസ്, അനീഷ് എന്നിവർ സംസാരിച്ചു