dolfin

ആലപ്പുഴ: ശവക്കോട്ട പാലത്തിനു സമീപം കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. പാതിരപ്പള്ളി തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് കോയിപ്പറമ്പിൽ ക്ലീറ്റസിന്റെ മകൻ കെ.സി. ഡോൾഫിൻ (ജിജി 47) ആണ് മരിച്ചത്. ഹൃദ്രോഗിയായ ഇയാൾ വർഷങ്ങളായി വിവിധ സ്ഥലങ്ങളിലെ കടത്തിണ്ണകളിലാണ് കിടന്നിരുന്നത്. ഭക്ഷണം കഴിക്കാൻ മാത്രമാണ് വീട്ടിലെത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അവിവാഹിതനാണ്. മത്സ്യബന്ധന തൊഴിലാളിയായിരുന്നു. ഇടയ്ക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ സഹായിക്കാൻ പോയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. അമ്മ :മേരി ക്ലീറ്റസ്, സഹോദരൻ: കെ.സി.ജയിംസ്.