അമ്പലപ്പുഴ: കെ.ആർ.ഗൗരിഅമ്മയ്ക്ക് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിക്കണമെന്നും അതിനായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണമെന്നും ജെ.വൈ. എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ഭൂപരിഷ്കരണ നിയമത്തിന്റെ മുഖ്യ ശിൽപിയായ കെ.ആർ.ഗൗരിഅമ്മ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹയാണ്. ഗൗരി അമ്മയെ പത്മവിഭൂഷൻ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. ജെ.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ് വി.പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വി.കെ.ഗിരീശൻ, വി.ഡി.രതീഷ്, ദീപൻ പാലക്കാട്, അശോകൻ പുളളിക്കട, ശ്യാംഗീത്, പി.സിറോഷ്, കെ.എ.ഫിറോസ്, എ.ജോസഫ്, ജോസ് കുട്ടനാട് എന്നിവർ പങ്കെടുത്തു.