ആലപ്പുുഴ: സംസ്ഥാനത്തിന്റെ പുറത്തു നിന്നുവരുന്ന യാത്രക്കാരുമായി എത്തുന്ന കൊവിഡ് സ്‌പെഷ്യൽ ബസുകളിലെ യാത്രക്കാർക്ക് യാത്രാമദ്ധ്യേ സുരക്ഷിതമായി പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ കാർത്തികപ്പളളി വില്ലേജിൽ ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഡി.റ്റി.പി.സി. യുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ജില്ല കളക്ടർ എ.അലക്സാണ്ടർ ഉത്തരവായി.
കെട്ടിടത്തിന്റെ താക്കോൽ ഹരിപ്പാട് നഗരസഭാ സെക്രട്ടറിക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതലയും ഹരിപ്പാട് നഗരസഭാ സെക്രട്ടറിക്ക് നൽകി . സ്ഥാപനം നടത്തുന്നതിനും ശുചീകരിക്കുന്നതിനും ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി ഉറപ്പ് വരുത്തണം. സുഗമമായ രീതിയിൽ സ്ഥാപനം പ്രവർത്തിക്കുന്നുവെന്ന് കാർത്തികപ്പളളി തഹസിൽദാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു..