ആലപ്പുഴ: തിരു കൊച്ചി മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം നേതാവും, നവോത്ഥാന നായകനുമായ സി.കേശവന്റെ 51-ാം ചരമ വാർഷികദിനം കെ.പി സി.സി - ഒ.ബി.സി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങ് കെ.പി സി.സി - ഒ.ബി.സി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സജു കളർകോടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ മണിക്കുട്ടൻ, നസീബ് കുമരകം, ഷാഹുൽ പുതിയ പറമ്പിൽ എന്നിവർ സംസാരിച്ചു.