അമ്പലപ്പുഴ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ അറിയിച്ചു. രോഗിയുടെ കൂടെ ഒരാൾക്കു മാത്രം പ്രവേശനം,ആശുപത്രി സന്ദർശനം ഒഴിവാക്കുക,മാസ്ക്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, ക്യു പാലിക്കുക,കൂട്ടം കൂടി നിൽക്കുകയും സംസാരിച്ചിരിക്കുകയും ചെയ്യരുത്, മരുന്ന് മാത്രം വാങ്ങുവാൻ രോഗികൾ വരേണ്ടതില്ല,ബന്ധുക്കൾക്ക് വന്ന് മരുന്ന് വാങ്ങാവുന്നതാണ്,വിദേശം, അന്യസംസ്ഥാനം,കണ്ടയിൻമെൻ്റ് സോൺ എന്നിവിടങ്ങളിൽ നിന്നും വരുന്നവർ ആദ്യം തന്നെ ആ കാര്യം പറയണം എന്നിവയാണ് നിർദ്ദേശങ്ങൾ.