ആലപ്പുഴ: ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പദ്ധതിയുടെ ആദ്യഘട്ടമായ ഈ വർഷം 1,31,198 വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കും. കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കർമ്മപരിപാടി തയ്യാറാക്കിക്കഴിഞ്ഞു.

തദ്ദേശസ്ഥാപന അധികൃതരുമായി കളക്ടർ എ.അലക്സാണ്ടറിന്റെ സാന്നിദ്ധ്യത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപന അധികൃതരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ പദ്ധതിയുടെ വിശദശാംശങ്ങൾ ചർച്ച ചെയ്തു. എ.പി.എൽ, ബി.എി.എൽ, പട്ടിക ജാതി, പട്ടിക വർഗം വിഭാഗം വേർതിരിവില്ലാതെയാണ് പദ്ധതി നടത്തുന്നത്.

കളക്ടറുടെ ചേംബറിൽ കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വീഡിയോ കോൺഫറൻസിംഗിൽ ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനി​യർ പ്രകാശൻ, എക്സിക്യൂട്ടി​വ് എൻജി​നി​യർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

..........................

നിലവിൽ കുടിവെള്ള പദ്ധതികളില്ലാത്ത ഒൻപതെണ്ണമൊഴികെ ജില്ലയിലെ 63 ഗ്രാമപഞ്ചായത്തുകളിലാണ് നൂറുകോടിയിലേറെ രൂപ ചെലവിൽ ആദ്യഘട്ടത്തിൽ ഗാർഹിക കണക്ഷൻ നൽകുക.

എ. ഷീജ, പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടി​വ് എൻജിനി​യർ

....................................

ജല ജീവൻ മിഷൻ

കേന്ദ്രവും സംസ്ഥാനവും 50% വീതം ചെലവ് വഹിക്കുന്ന പദ്ധതിയാണ് ജല ജീവൻ മിഷൻ.

സംസ്ഥാന വിഹിതത്തിൽ 25% സംസ്ഥാന സർക്കാരും പതിനഞ്ചു ശതമാനത്തിൽ കുറയാത്ത തുക തദ്ദേശ സ്ഥാപനവും വഹിക്കും. പത്തുശതമാനം ഗുണഭോക്തൃ വിഹിതമാണ്. സാമ്പത്തികശേഷിയില്ലാത്ത ഗുണഭോക്താക്കളുടെ വിഹിതം തദ്ദേശ സ്ഥാപനത്തിന് വഹിക്കാവുന്നതാണ്. ജല അതോറിട്ടി​ക്ക് നടത്തിപ്പ് ചുമതലയുള്ള പദ്ധതിയുടെ നിർവഹണ മേൽനോട്ടം ജില്ല കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല സമിതിക്കായിരിക്കും.

പദ്ധതിവിഹിതം സംബന്ധിച്ച തദ്ദേശസ്ഥാപനങ്ങളുടെ പ്രമേയം ലഭിക്കുന്ന മുറയ്ക്ക് ദിവസങ്ങൾക്കകം സമഗ്ര പദ്ധതിരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കും. 2024വരെ തുടരുന്ന ജല ജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിലെ അഞ്ചുലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിക്കും.

ഇടനിലക്കാരുടെയും അമി​തലാഭം കൊയ്യുന്ന അവസാനിക്കും

.......................................

15: 35 : 50

പതി​നഞ്ച് ശതമാനം പഞ്ചായത്തും 35ശതമാനം

സംസ്ഥാന സർക്കാരും ജൽ ജീവൻ മിഷൻ

50 ശതമാനം കേന്ദ്രസർക്കാരും വഹിക്കും.

#കുടിവെള്ള കണക്ഷൻ 1,31,198 വീടുകളിൽ

#പൂർണ്ണമായും സൗജന്യം

#പദ്ധതിയുടെ കാലാവധി 2024 വരെ

#പദ്ധതി ആഗസ്റ്റിൽ തുടങ്ങണം

...............

5

ജില്ലയിലെ അഞ്ചുലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിക്കും.