ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ചില ദുഷ്ടശക്തികൾ ഒത്തുകൂടുന്നതായി മുട്ടം 994ാം നമ്പർ ശാഖാ പൊതുയോഗം അഭിപ്രായപ്പെട്ടു. നേതാവ് ഇല്ലാതിരുന്ന സമുദായത്തെ കഴിഞ്ഞ 25 വർഷം കൊണ്ട് സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയർത്തിയ വെള്ളാപ്പള്ളി നടേശനെതി​രെ കള്ളപ്രചാരണങ്ങൾ നടത്തുവാനും യോഗത്തെ തകർക്കാനുമുള്ള ചിലരുടെ ഗൂഢനീക്കം സമുദായാംഗങ്ങൾ തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗം എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ മുട്ടം ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി.രഘുനാഥ്, വനിതാസംഘം പ്രസിഡന്റ് മഹിളാമണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുട്ടം സുരേഷ്, ബി.ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. കെ.പി അനിൽകുമാർ സ്വാഗതവും സുമ സുരേഷ് നന്ദിയും പറഞ്ഞു.