ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന എൻ.പുഷ്പാംഗദൻ, കെ.ശശി എന്നിവരുടെ ആറാം ചരമവാർഷികം സി.പി.എം കുമാരപുരം തെക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ടി.എം ഗോപിനാഥൻ അദ്ധ്യക്ഷനായി. എൽ.സി സെക്രട്ടറി ആർ.ബിജു, പി.ജി.ഗിരീഷ്, സി.എസ് രജ്ഞിത്ത്, സുഭാഷ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു.