fth

ഹരിപ്പാട്: മകന്റെ വി​വാഹച്ചെലവ് വെട്ടി​ച്ചുരുക്കി​ പി​താവ് പാലിയേറ്റി​വ് സൊസൈറ്റിക്ക് സംഭാവന നൽകി.
കുമാരപുരം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ എരിക്കാവു് രാഗസുധയിൽ (ചേടുവള്ളിൽ) ഗോപാലകൃഷ്ണപിള്ള - ബിന്ദു ദമ്പതികളുടെ മകൻ വിഷ്ണുവിന്റെ വിവാഹ ചെലവുകൾ ചുരുക്കിയാണ് സി.ബി.സി. വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് സൊസൈറ്റിക്ക് സംഭാവന നൽകിയത്. ഏവൂർ തെക്ക് ഇലങ്ങന്നൂർ തറയിൽ അനിൽ കുമാർ ശ്രീദേവി ദമ്പതികളുടെ മകൾ വീണയുമായുള്ള വിവാഹം തിങ്കളാഴ്ച ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ സംഭാവന ഏറ്റുവാങ്ങി.