ഹരിപ്പാട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആർ.വി, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ, ജില്ലാ ജനറൽ സെക്രട്ടറി അനന്തനാരായണൻ, ജില്ലാ സെക്രട്ടറിമാരായ സുജിത്ത്.സി.കുമാരപുരം, ഷിയാസ് മുതുകുളം, പ്രഭുൽ സോമൻ, വൈശാഖ് പൊന്മുടിയിൽ, നകുലൻ പള്ളിപ്പാട്, ശ്രീജിത്ത് ചേപ്പാട്, സ്റ്റെറിൻ, അരുൺ കുമാരപുരം, ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.