ആലപ്പുഴ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കഞ്ഞിക്കുഴി 'വ്യാസ'യുടെ ആഭിമുഖ്യത്തിൽ ടി.വിയും ഡിഷ് കണക്ഷനും നൽകി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു ഉദ്ഘാടനം ചെയ്തു. വ്യാസ പ്രസിഡന്റ് കെ.വി.പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പ്രകാശൻ,വി.എൻ നടരാജൻ, ട്രസ്റ്റ് അംഗങ്ങളായ പെണ്ണമ്മ, പി.മുരളീധരൻ എന്നിവർ സംസാരിച്ചു.