ആലപ്പുഴ: കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ഓഫീസ് ഉദയ പ്രസിന് സമീപം അഹാര കോംപ്ലക്സിൽ ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം സംഘടനാ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദ് നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് ഉദയകുമാർ ഷേണായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ, കെ.ആർ.ബൈജു, സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് കമ്മിറ്റിയുടെ വകയായി അഞ്ച് വിദ്യാർത്ഥികൾക്ക് നൽകിയ എൽ.ഇ.ഡി ടി വികളുടെ വിതരണോദ്ഘാടനം അഡ്വ.ജി.കൃഷ്ണപ്രസാദ് നിർവഹിച്ചു.