തുറവൂർ: വളമംഗലം വടക്ക് മാനവ സഹായ സമിതി വായനശാല ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ, തിരുനെല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിച്ചു. യോഗത്തിൽ ബി.ആർദ്ര മുഖ്യ പ്രഭാഷണം നടത്തി .സി.പി.സുരേന്ദ്രബാബു അദ്ധ്യക്ഷനായി. റീത്താമ്മ, സരോജിനി ദേവി, ആർഷാ ഭാരതി, കെ.സാബു, യു.ആർ.രമ്യ, സലില കുമാരി എന്നിവർ സംസാരിച്ചു.