ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ ആനാരി 3470 നമ്പർ ശാഖാ യോഗത്തിലെ കോവിഡ് ദുരിതാശ്വാസ വിതരണത്തിന്റെ ഭാഗമായുള്ള പച്ചക്കറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം യുണിയൻ സെക്രട്ടറി അഡ്വ. ആർ രാജേഷ് ചന്ദ്രൻ നിർവഹിച്ചു. മേഖലാ കൺവീനർ പി.എസ് അശോക് കുമാർ, ശാഖാ പ്രസിഡന്റ് ശ്രീനാഥ്, സെക്രട്ടറി ജയന്തി ഉണ്ണി, യൂണിയൻ കമ്മിറ്റി അംഗം സതീശൻ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.