അരൂർ:അച്ചടി, ദൃശ്യ മാധ്യമ രംഗത്തേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ഭരണസമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അറിയിച്ചു. കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടെ പദ്ധതി വിഹിതവും മറ്റു ഫണ്ടുകളും സമാഹരിക്കും. ഇതിനാവശ്യമായ ബൈലാ ഭേദഗതി 31 ന് നടക്കുന്ന പൊതുയോഗത്തിൽ അവതരിപ്പിക്കും.യോഗത്തിൽ കെ.എസ്. വേലായുധൻ, പി.രവി, വടവക്കേരി അനിൽകുമാർ, കെ.സി.ദിവാകരൻ, സിന്ധു ചന്ദ്രൻ , ബിന്ദു മനോഹരൻ എന്നിവർ സംസാരിച്ചു.