ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം നടന്നു. ജില്ലാ സെക്രട്ടറി ടി.തിലകരാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതം പറഞ്ഞു. ഇലനെല്ലൂർ തങ്കച്ചൻ ഐ.വി ദാസിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. എസ്.ദീപു, കെ.ഹരീന്ദ്രനാഥ്, എസ്.പ്രേംകുമാർ, വി.കെ രാജ്മോഹൻ, എസ്.ശങ്കർ, ബി.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. നേതൃ സമിതി കൺവീനർ പി.ഗോപാലൻ നന്ദി പറഞ്ഞു.