#നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ വിപത്ത്
ആലപ്പുുഴ: കായംകുളത്ത് മാർക്കറ്റുുമായി ബന്ധപ്പെട്ട രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണിൽ കർശനമായ നിയന്ത്രങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ വിപത്ത് ഉഉണ്ടാകും. അത്യാവശ്യകാര്യങ്ങൾക്കൊഴികെ ആളുകൾ പുറത്തിറങ്ങരുത്. മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം എന്നിവയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശം പൊതുജനങ്ങൾ പാലിച്ചാൽ മാത്രമേ നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി മറികടക്കാനാവൂ എന്നും കളക്ടർ പറഞ്ഞു.