ആലപ്പുഴ : പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനായി ആവിഷ്ക്കരിച്ച ദഹനപ്പെട്ടി പദ്ധതിയിൽ നിന്നും ജില്ലാ പഞ്ചായത്ത് പിൻമാറണമെന്ന് അഖില കേരള ഹിന്ദുസാംബർ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. നവോത്ഥാന കേരളത്തെ പിന്നോട്ടടിക്കുന്ന ഇത്തരം കാലംതെറ്റിയുള്ള പദ്ധതികളിൽനിന്ന് ഭരണാധികാരികൾ പിൻമാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.സിദ്ധാർത്ഥൻ, യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി പ്രകാശ് കുമാർ, വൈസ് പ്രസിഡന്റ് കെ.പ്രശോഭൻ, ‌‌ട്രഷറർ കെ.രാമചന്ദ്രൻ, കൗൺസിലർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.