അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ലിറ്റിൽവേയിൽ ഈറ്റു പുളിശ്ശേരി വീട്ടിൽ പങ്കയാക്ഷന്റെ മകൻ ദേവരാജൻ( 60 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെ ഫ്രണ്ട്സ് എന്ന വള്ളത്തിൽ മത്സ്യ ബന്ധനം നടത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തി വലയിൽ നിന്നും മത്സ്യം കുടഞ്ഞിടുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. തോട്ടപ്പള്ളി തീരദേശ പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ :പൊന്നമ്മ. മക്കൾ:രാഹുൽ,തുഷാര,മായാദേവി. മരുമക്കൾ :രാജേഷ്,സോണിമോൻ.